ഗവർണർക്ക് എതിരേ നിയമോപദേശത്തിന് 47 ലക്ഷം അഭിഭാഷക ഫീസ്


തിരുവനന്തപുരം: ബില്ലുകൾ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതി അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയതിന് ഫീസായി 47 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഭരണഘടന വിദഗ്ദ്ധൻ ഫാലി എസ് നരിമാനിൽനിന്നാണ് സംസ്ഥാന സർക്കാർ നിയമോപദേശം തേടിയത്. ഗവർണറുടെ നീക്കത്തെ നിയമപരമായി നേടിരുന്നതിനാണ് നിയമോപദേശം തേടുന്നതെന്നാണ് സർക്കാർ ന്യായം. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപയാണ് സർക്കാർ നൽകുക. അദ്ദേഹത്തിന്‍റെ ജൂനിയർ അഭിഭാഷകരായ സുഭാഷ് ശർമ്മയ്ക്ക് 9.90 ലക്ഷൺ രൂപയും സഫീർ അഹമ്മദിന് 4 ലക്ഷം രൂപയും നൽകും. ഇതു കൂടാതെ ക്ലാർക്കിന് മൂന്ന് ലക്ഷം രൂപയും നൽകും. അഡ്വക്കേറ്റ് ജനറലിന്‍റെ അഭ്യർഥനപ്രകരമാണ് നിയമോപദേശത്തിന് ഫീസ് അനുവദിച്ച് നിമയവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്.  ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ലോകായുക്ത നിയമഭേദഗതി ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ എന്നിവ കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് പാസാക്കിയെങ്കിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. അതിന് മുമ്പുള്ള സഭാ സമ്മേളനത്തിൽ പാസാക്കായി സഹകരണ നിയമഭേദഗതി ബില്ലിലും സർവകലാശാല അപ്ലേറ്റ് ട്രൈബ്യൂണൽ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമുള്ള കടമ ഗവർണർ നിർവഹിക്കുന്നില്ല. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് ഗവർണർ ഇങ്ങനെ ചെയ്യുന്നതെന്നാണ് സർക്കാർ വിലയിരുത്തൽ. ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് സർക്കാർ അഭിപ്രായം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ സർക്കാർ നിയമോപദേശം തേടിയത്. നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറലും നിയമസെക്രട്ടറിയും സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകരുമുള്ളപ്പോൾ പുറത്തുനിന്ന് വൻ തുക ചെലവഴിച്ച് നിയമോപദേശം തേടുന്നത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതിനിതെരായ ഹർജിയിൽ സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബലിന് 15.50 ലക്ഷം രൂപ നൽകിയതും വിവാദമായിരുന്നു.


Previous Post Next Post