നാലുവർഷമായി എല്ലാ മാസവും ടിക്കറ്റ് വാങ്ങും; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50 കോടിയിലധികം രൂപ സ്വന്തമാക്കി പ്രവാസി മലയാളി


 യുഎഇ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ സമ്മാനത്തിന് അർഹനായത് മലയാളി. 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ) ആണ് മലയാളിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. മലയാളിയായ എന്‍ എസ് സജേഷ് ആണ് കോടിപതി ആയിരിക്കുന്നത്. ദുബായിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത് എങ്കിലും രണ്ടു വർഷം മുൻപാണ് ഇദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഒമാനിൽ നിന്നാണ് സജേഷ് ദുബായിൽ എത്തുന്നത്. നാല് വർഷമായി എല്ലാ മസവും സജേഷ് ബിഗ് ടിക്കറ്റ് എടുക്കും. സമ്മാനം കിട്ടിയ ടിക്കറ്റ് ഓൺലൈനായി ആണ് വാങ്ങിയത്. 20 സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. സമ്മാന തുക ഇവർ ചേർന്ന് പങ്കിട്ട് എടുക്കും. പണം എങ്ങനെ ചെലവഴിക്കണം എന്ന ചോദ്യത്തിന് ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ കൂടുതൽ പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരേയും സഹായിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരാൻ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം. 316764 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം അടിച്ചത്.


Previous Post Next Post