മലപ്പുറം : ഒരുകെട്ട് നിറയെ അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ്
തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചില നോട്ടുകള്‍ കത്തിച്ച നിലയിലാണ്.
ഒരേ സീരിയല്‍ നമ്ബറാണ് തോട്ടില്‍ നിന്നും ലഭിച്ച നോട്ടില്‍ അടിച്ചിരിക്കുന്നന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മേലാകം നെല്ലിപ്പറമ്പ് റോഡില്‍ കവുങ്ങ് തോട്ടത്തിനോട് ചേര്‍ന്നുള്ള തോട്ടിലൂടെ നോട്ടുകള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് ഒരുകെട്ട് നോട്ടുകള്‍ പകുതി കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതിന് പിന്നില്‍ കള്ളനോട്ട് മാഫിയയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.