ന്യൂഡല്‍ഹി : 58കാരന്റെ വയറ്റില്‍ നിന്ന് 187 നാണയങ്ങള്‍ പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് നാണയങ്ങള്‍ പുറത്തെടുത്തത്. ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 58കാരന്‍ ചികിത്സ തേടിയത്.
കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ഹനഗല്‍ ശ്രീ കുമാരേശ്വര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 58കാരന്‍ നാണയങ്ങള്‍ വിഴുങ്ങിയതായി എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 187 നാണയങ്ങളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ഛര്‍ദ്ദി, വയറുവേദന എന്നി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രണ്ടുമൂന്ന് മാസം കൊണ്ടാണ് ഇത്രയും നാണയങ്ങള്‍ 58കാരന്‍ വിഴുങ്ങിയതെന്ന് ഡോ. ഈശ്വര്‍ കലബുര്‍ഗി പറഞ്ഞു.