ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൻറ പുതിയ അധിപനായി എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെയിൽ എത്തും

നവംബർ 6ന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് വി. കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ ഭദ്രാസന ഓഫീസ് സ്ഥിതി ചെയ്യുന്ന സ്വിന്ദനിൽ എത്തി ചുമതല ഏൽക്കും. പത്തനംതിട്ട മൈലപ്ര സ്വദേശിയാണ്.
കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്ത ഭദ്രാസനാധിപനായിരിക്കെ 2009 ലാൻ കാനഡ, യുകെ & യൂറോപ്പ് ഭദ്രാസനം വിഭജിച്ച് 18 പള്ളികളും കോൺഗ്രിഗേഷനുകളും ഉൾപ്പെടുന്ന യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം രൂപം നൽകിയത്. തുടർന്ന് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായി ചുമതലയേറ്റു. ഇപ്പോൾ ഭദ്രാസനത്തിന്റെ കീഴിൽ പത്തോളം രാജ്യങ്ങളിൽ 51പള്ളികളും കോൺഗ്രിഗേഷനുകളുമാണ് ഉള്ളത്.

വച്ച് ഭദ്രാസനത്തിന്റെ ചുമതല കേരളത്തിൽ മുൻ ഭദ്രാസനപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ്‌ നിയുക്ത ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്റ്റെഫാനോസിന് കൈമാറി. യുകെയിലെ കൗൺസിൽ ഓഫ് ഓറിയന്റൽ ഓർത്തഡോക്‌സ് ചർച്ചസിന്റെ സെക്രട്ടറി, കാത്തലിക് – ഓറിയന്റൽ ഓർത്തഡോക്സ് റീജിയണൽ ഫോറത്തിന്റെ കോ-സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള മെത്രാപ്പൊലീത്ത കോട്ടയം പഴയ സെമിനാരി അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ കുന്നംകുളം കരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി, സെന്റ് മേരീസ് ഓർത്തഡോക്‌സ് ഓർത്തഡോക്‌സ് പള്ളി വികാരി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി
Previous Post Next Post