കോഴിക്കോട്: ജപ്തി ഭീഷണിയെ തുടർന്ന് 60 കാരൻ ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് കൊയിലാണ്ടിയിൽ അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നു. കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശിക ആയിരുന്നു. ലോൺ തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
ജപ്തി ഭീഷണിയെ തുടർന്ന് 60 കാരൻ ജീവനൊടുക്കി
Jowan Madhumala
0