പാമ്പാടി ഒൻപതാംമൈലിലെ "മരണഗട്ടറിൽ " വീണ ഓട്ടോ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ബൈക്കിലും കാറിലും ഇടിച്ച് അപകടം അപകടം ഇന്ന് 6 മണിയോട് കൂടി അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

✍️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി ഒൻപതാംമൈലിലെ "മരണഗട്ടറിൽ " വീണ ഓട്ടോ നിയന്ത്രണം വിട്ട് ബൈക്കിലും കാറിലും ഇടിച്ച് അപകടം അപകടം ഇന്ന് 6 മണിയോട് കൂടി അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു വൈകിട്ട് 6 മണിയോട് കൂടി ഗട്ടറിൽ വീണ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു തൊട്ടുമുമ്പിൽ ഉണ്ടായിരുന്ന ബൈക്കിലും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം ഉണ്ടായി അപകടത്തിൽ പെട്ടവരെ പാലിയേറ്റീവ് പ്രവർത്തകൻ നിസാർ പാമ്പാടി ഉടൻ തന്നെ. പാമ്പാടി താലൂക്ക് .ആശുപത്രിയിൽ എത്തിച്ചു 
കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ഇവിടുള്ള അപകടകരമായ ഗട്ടറിനെക്കുറിച്ച് പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ചെയ്തിരുന്നു ,
തുടർന്ന് നേർച്ച പോലെ രണ്ട് ദിവസം മുമ്പ് ഹൈവേ അതോറിട്ടി എത്തി കുഴിയടക്കൽ എന്ന നേർച്ച നടത്തിയിരുന്നു 
കൈ കൊണ്ട് വെറുതെ ഇളക്കിയാൽ പോകുന്ന രീതിയിൽ ഉള്ള ടാറിംഗ് ചെയ്തതിന് പിറ്റേ ദിവസം പാമ്പാടിക്കാരൻ ന്യൂസ് ടാറിംഗിൻ്റെ തട്ടിപ്പ് തത്സമയം ഫേസ് ബുക്കിൽ ലൈവ് ചെയ്തിരുന്നു 
ഉടൻ തന്നെ നല്ല രീതിയിൽ ടാറിംഗ് നടത്താത്ത പക്ഷം നാട്ടുകാർ സംഘടിച്ച് പരോധം ഉൾപ്പെടെ ഉള്ള പ്രത്യക്ഷ സമരം നടത്തുമെന്ന് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post