കൂരോപ്പട ചെന്നാമറ്റം കീച്ചേരിലായ കരോട്ടേ മുറിയിൽ കെ.വി വർഗീസ് (പാപ്പുസാർ -85) നിര്യാതനായി.

കൂരോപ്പട:ചെന്നാമറ്റം  കീച്ചേരിലായ കരോട്ടേ മുറിയിൽ കെ.വി വർഗീസ് (പാപ്പുസാർ -85)  നിര്യാതനായി. സംസ്കാരം  നാളെ    ( വ്യാഴം) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. പരേതൻ ദീർഘകാലം സൺഡേ സ്കൂൾ അദ്ധ്യാപകനായും, കീച്ചേരിൽ കുടുംബയോഗ സെക്രട്ടറിയും ആയി പ്രവർത്തിച്ചിരുന്നു.
 ഭാര്യ:  തോട്ടയ്ക്കാട് പാടിയ്ക്കൽ കുടുംബാംഗം അമ്മിണി.
 മക്കൾ : ലിസി, സാബു (മിഡ്ലാന്റ് ഏജൻസി പാമ്പാടി), ബിനോയ് ( റെയിൽവേ കൊച്ചി ).
 മരുമക്കൾ : പരേതനായ നീലമ്പടവത്ത് രാരിച്ചൻ, മിനി (വരവു കാലായിൽ തെള്ളകം ), മനു (അട്ടച്ചിറ കുറിച്ചി ) പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
Previous Post Next Post