ലഹരി മാഫിയകൾ ഏറ്റുമുട്ടി; രണ്ടു പേർ കൊല്ലപ്പെട്ടു

കണ്ണൂർ: തലശ്ശേരിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

കൊടുവളളി ഇല്ലിക്കുന്ന് സ്വദേശി ഖാലിദും(56), പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സെമീറുമാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഖാലിദ്, സെമീർ, ഷാനിബ് എന്നിവർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്. ഇവരില്‍ ഖാലിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ സെമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുൻപിൽ ദേശീയ പാതയിലായിരുന്നു സംഭവം. കൊടുവള്ളി സ്വദേശികളായ ജാക്‌സണ്‍, പാറായി ബാബു എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ലഹരിവില്‍പന സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

 സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post