അമേരിക്കയിലെ വിർജീനിയയിൽ വാൾമാർട്ട് ഹൈപ്പർ മാർക്കറ്റിൽ വെടിവയ്പ്പ്. പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമിയെയും സ്റ്റോറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റോർ മാനേജരായ അക്രമി വെടിയുതിർത്ത ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് വിർജീനിയ പൊലീസ് നൽകുന്ന വിശദീകരണം. പ്രാദേശിക സമയം, രാത്രി പത്തേകാലോടെയാണ് അക്രമം ഉണ്ടായത്. സംഭവം ഞെട്ടലുണ്ടാക്കിയെന്ന് വാൾമാർട്ട് കമ്പനി പ്രതികരിച്ചു. അമേരിക്കയിൽ മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഞായറാഴ്ച കൊളറാഡോയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും, 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ ഹൈപ്പർ മാർക്കറ്റിൽ വീണ്ടും വെടിവെയ്പ്പ് : പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Jowan Madhumala
0