ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ തുറന്നു കിടന്ന വാതിൽ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇടക്കുഴിയിൽ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭർത്താവിനൊപ്പം എറണാകുളത്തേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു രാധാമണി. മുൻവാതിൽ വഴി കയറി പിൻവാതിലിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോൾ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി.
കെ.എസ്.ആര്‍.ടി.സിയിൽ നിന്ന് തുറന്നുകിടന്ന വാതിൽവഴി റോഡിലേക്ക് വീണു…. വീട്ടമ്മക്ക് ഗുരുതര പരിക്ക്
Jowan Madhumala
0
Tags
Top Stories