കെഎസ്‍യു എസ്എഫ്ഐ സംഘർഷം; എറണാകുളം മഹാരാജാസ് കോളേജ് അടച്ചു

കൊച്ചി:  മഹാരാജാസ് കോളേജില്‍ കെഎസ്‍യു എസ്എഫ്ഐ സംഘർഷം. 

ഇന്നലെ തുടങ്ങിയ പ്രശ്നങ്ങളിൽ ഇന്ന് വൈകിട്ടോടെയാണ് സ്ഥിതി വഷളായത്. കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും സംഘർഷം നടന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസി‍ഡന്‍റ് അമൽ ജിത്ത് കുറ്റ്യാടി,വനിതാ പ്രവർത്തകയായ റൂബി അടക്കം പത്ത് എസ്എഫ്ഐക്കാർക്ക് പരിക്കേറ്റു.

ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‍‍യു നേതാക്കളായ നിയാസ് റോബിൻസൻ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോളേജ് അടയ്ക്കും. അനിശ്ചിത കാലത്തേക്കാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. സർവ്വകക്ഷി യോഗം വിളിക്കാനും തീരുമാനമായി.


Previous Post Next Post