കളിക്കളത്തിലും താരമായി മന്ത്രി റോഷി അഗസ്റ്റ്യൻ അരുവിത്തുറ വോളിക്ക് അവേശ തുടക്കം


അരുവിത്തുറ: ഒരു ഇടവേളക്കുശേഷം അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ പുനരാരംഭിച്ച അരുവിത്തുറ വോളിയിൽ കളികളത്തിലും താരമായി സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യൻ മുൻ യൂണിവേഴ്സിറ്റി വോളി ബോൾ താരം കൂടിയായിരുന്ന മന്ത്രി കോളേജ്‌ ബർസാർ ഫാ ജോർജ് പുല്ലു കാലായി ക്കൊപ്പം പന്ത് തട്ടിയാണ് കാണികളുടെ മനം കവർന്നത്.മൽസരങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം  നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ് പുല്ലു കാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി ടൂർണമെന്റ് ജനറൽ കൺവീനർ ഡോ ബേബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് നടന്ന വനിതാ വിഭാഗം മൽത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് ആലുവാ സെന്റ് സേവ്യേഴ്സ്സ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കേരളത്തിലെ പ്രമുഖ കോളേജ് ടീമുകളായ സെന്റ് തോമസ് കോളേജ്‌ കോലഞ്ചേരി, ബിപിസി കോളേജ് പിറവം, സി എം എസ്സ് കോളേജ് കോട്ടയം, സെന്റ് പീറ്റേഴ്സ്സ് കോളേജ് കോലഞ്ചേരി, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാ പുരം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്.എച്ച് കോളേജ് തേവര, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നി ടീമുകൾ പുരഷ വിഭാഗം ടൂർണമെന്റലും സെന്റ് പീറ്റേഴ്സ് കോളേജ് പത്തനാപുരം, അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്സ്സ് കോളേജ് ആലുവാ അൽഫോൻസാ കോളേജ് പാല എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കുന്നുണ്ട്. ടൂർണമെന്റിലെ വിജയികൾക്ക് മാണി സി. കാപ്പൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്യും.
Previous Post Next Post