തൊടുപുഴ: ഇടുക്കി ഡാമിൽ നാളെ മുതൽ ജനങ്ങൾക്ക് പ്രവേശിക്കാം. ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ചെറുതോണി- തൊടുപുഴ റൂട്ടില്‍ പാറേമാവ് ഭാഗത്തെ ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ചകളില്‍ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.