വീണ്ടും മുഖം നഷ്ടമായി ആം ആദ്മി: ജയിലിൽ പട്ടിണിയാണെന്ന് കോടതിയിൽ പറഞ്ഞ മന്ത്രി സത്യേന്ദ്ര ജെയിൻ ജയിലിൽ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ജയിലിൽ എത്തിയ ശേഷം സത്യേന്ദ്ര ജയിനിന് എട്ടു കിലോ ഭാരം കൂടിയതായി ജയില്‍ അധികൃതര്‍



ന്യൂഡല്‍ഹി: ജയിലില്‍ പട്ടിണിയാണെന്നും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നുമുള്ള ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകരുടെ വാദം പൊളിച്ച്‌ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയില്‍ സെല്ലിനകത്ത് സത്യേന്ദ്ര ജെയിന്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പഴങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമാണ് സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദത്തിനിടെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സത്യേന്ദ്ര സെല്ലിനകത്ത് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത്. ജയിലില്‍ എത്തിയതിന് ശേഷം സത്യേന്ദ്ര ജയിനിന് എട്ടു കിലോ ഭാരം കൂടിയതായി ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
Previous Post Next Post