അബുദാബി: അടുത്ത മാസം 5, 6 തീയതികളില്‍ അബൂദാബി അഡ്നോക് ബിസിനസ് സെന്ററില്‍ നടക്കുന്ന അബുദാബി ബഹിരാകാശ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍സോഗ് നേരിട്ട് പങ്കെടുക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായിട്ടായിരിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുക. ബഹിരാകാശ, ഏവിയോണിക്സ്, പ്രതിരോധ സാങ്കേതികവിദ്യകളിലെ വ്യവസായ പ്രമുഖര്‍ക്കൊപ്പം രാഷ്ട്ര നേതാക്കളെ കൂടി അണി നിരത്തി സംഘടിപ്പിക്കുന്ന അബൂദാബി ബഹിരാകാശ കോണ്‍ഫറന്‍സ്, ബഹിരാകാശത്തിന്റെ രാഷ്ട്രീയം, ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യമേഖലയുടെ ഉയര്‍ന്ന പങ്കാളിത്തം, ബഹിരാകാശ മേഖലകളുടെ ആയുധവല്‍ക്കരണം, പ്രതിരോധത്തിലും രഹസ്യാന്വേഷണത്തിലും ബഹിരാകാശ സംവിധാനങ്ങളുടെ പങ്ക് എന്നിവ ചര്‍ച്ച ചെയ്യപ്പെടും. അഭൂതപൂര്‍വമായ ആഗോള വെല്ലുവിളികളുടെ കാലത്ത്, ഈ സുപ്രധാന മേഖലയില്‍ സമവായവും സഹകരണവും വികസനവും രൂപപ്പെടുത്തുന്നതില്‍ അബൂദാബി ബഹിരാകാശ കോണ്‍ഫറന്‍സിന് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്നോളജി സഹമന്ത്രിയും യുഎഇ സ്പേസ് ഏജന്‍സി ചെയര്‍മാനുമായ സാറ അല്‍ അമീരി പറഞ്ഞു. ബഹിരാകാശ മേഖലയില്‍ വലിയ ശക്തികളായി ഉയര്‍ന്നുവരുന്ന രാഷ്ട്രങ്ങളെയും ഈ മേഖലയിലെ മുന്‍നിരക്കാരെയും അണിനിരത്തുന്ന സംവാദത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഈയൊരു സുപ്രധാന ലക്ഷ്യമാണ് തങ്ങള്‍ മുന്നില്‍ കാണുന്നത്. റുമാനിയ, റുവാണ്ട, നോര്‍വേ, ഫിലിപ്പീന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികളും ഈ മേഖലയിലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള മുന്‍ നിരക്കാരെയും ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ചുവടുവയ്പ്പുകള്‍ ഈ പുതുതലമുറ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്നും അല്‍ അമീരി പറഞ്ഞു. ജിയോപൊളിറ്റിക്കല്‍ ഫ്യൂച്ചേഴ്സ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ സ്ഥാപകന്‍ ഡോ. ജോര്‍ജ് ഫ്രീഡ്മാന്‍, നിരായുധീകരണ ഗവേഷണത്തിനായുള്ള യുഎന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. റോബിന്‍ ഗെയ്സ് തുടങ്ങിയ ഈ മേഖലയിലെ പ്രമുഖര്‍ അബൂദാബി സ്‌പേസ് കോണ്‍ഫറന്‍സില്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. സൗദി അറേബ്യ, യുഎസ്, ഇന്ത്യ, യുകെ, കൊറിയ, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങി 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എയര്‍ബസ്, നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍, തെയില്‍സ്, ആമസോണ്‍ എന്നിവയുള്‍പ്പെടെ സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ വലിയ പങ്കാളിത്തവും സമ്മേളനത്തില്‍ ഉണ്ടാകും.