സിൽവർ ലൈൻ, ബഫർ സോൺ, ഇപ്പോൾ വിഴിഞ്ഞവും: ഇടതുമുന്നണിയിൽ ശ്വാസംമുട്ടി ജോസ് കെ മാണി

 കോട്ടയം:സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയത്‌ ആശ്വാസമായെങ്കിലും ജോസ്‌ കെ. മാണിക്കു പുതിയ കുരുക്കായി വിഴിഞ്ഞം വിവാദം.
 തുറമുഖവിരുദ്ധസമരത്തിന്റെ പേരില്‍ ബിഷപ്പിനും വൈദികര്‍ക്കുമെതിരേ കേസെടുത്തതാണു ഭരണമുന്നണിയില്‍പ്പെട്ട കേരളാ കോണ്‍ഗ്രസ്‌ (എം) നേതൃത്വത്തെ വെട്ടിലാക്കിയത്‌. സര്‍ക്കാര്‍ നടപടിക്കെതിരേ കത്തോലിക്കാ സഭയ്‌ക്കു പിന്നാലെ, ഇതര ക്രൈസ്‌തവ വിഭാഗങ്ങളും രംഗത്തുവന്നതോടെയാണു ജോസ്‌ വിമര്‍ശനമുന്നയിക്കാന്‍ നിര്‍ബന്ധിതനായത്‌.

സില്‍വര്‍ ലൈനിനെതിരേ ക്രൈസ്‌തവസഭകള്‍ രംഗത്തുവന്നപ്പോഴും വെട്ടിലായതു ജോസായിരുന്നു. സിൽവർ ലൈനിന് എതിരെ കോട്ടയം ജില്ലയിൽ അടക്കം പ്രതിഷേധം ശക്തമായപ്പോൾ ക്രൈസ്തവ സഭകൾ പ്രതിപക്ഷത്തിനോട് ചേർന്ന് നിന്നാണ് സമരമുഖത്ത് എത്തിയത്. 

കേരളാ കോണ്‍ഗ്രസുകളുടെ പ്രധാന വോട്ട് ബാങ്കുകളിൽ ചോർച്ച ഉണ്ടാകുമെന്ന തിരിച്ചറിവ് ജോസ് കെ മാണിക്കും കേരള കോൺഗ്രസുകൾക്കും പ്രതിസന്ധി ആകുന്നുണ്ട്.


Previous Post Next Post