കാൺപുർ: ഡ്രൈംവിങ് അറിയാത്ത വരന് കാർ സ്ത്രീധനമായി നൽകി മരണം വിളിച്ചുവരുത്തി വിവാഹസംഘം.കാൺപുരിലെ ഇറ്റാവ ജില്ലയിലെ അക്‌ബർപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾക്ക് ശേഷം വധുവിന്റെ വീട്ടുകാർ വരന് സമ്മാനമായി കാർ നൽകിയിരുന്നു. എന്നാൽ ഡ്രൈവിങ് അറിയാത്ത വരനായ അരുൺ കുമാർ സ്ത്രീധനമായി ലഭിച്ച കാറുമായുള്ള ആദ്യ ഓട്ടത്തിൽ തന്നെ അപകടമുണ്ടാക്കുകയായിരുന്നു. നിയന്ത്രണം വിട്ട് പാഞ്ഞ കാറിടിച്ച് വരന്റെ അമ്മായി തന്നെ മരണപ്പെട്ടു. ബന്ധുക്കളായ മറ്റ് നാല് പേരെ കൂടെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വരന്റെ ടെസ്റ്റ് ഡ്രൈവ് നിന്നത്. വരനായ അരുൺ കുമാറിന് ഡ്രൈവിങ് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഔറയ്യ സ്വദേശിനിയുമായാണ് അരുൺ കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾക്ക് ശേഷം വരന് സമ്മാനമായുള്ള കാർ വധുവിന്റെ വീട്ടുകാർ നൽകുകയായിരുന്നു. മുമ്പ് ഒരിക്കൽ പോലും ഡ്രൈവ് ചെയ്തിട്ടില്ലെങ്കിലും പുതിയ കാറിൽ അപ്പോൾ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്താൻ അരുൺ തീരുമാനിച്ചതാണ് അപകടത്തിന് കാരണമായത്. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതോടെ വിവാഹത്തിന് മുമ്പുള്ള ചടങ്ങ് നടന്ന വേദിക്ക് പുറത്ത് നിൽക്കുകയായിരുന്ന ബന്ധുക്കളിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ചക്രത്തിനടിയിൽ പെട്ട അരുണിന്റെ അമ്മായി സരള ദേവി (35) ആണ് മരണപ്പെട്ടത്. 10 വയസുള്ള ഒരു കുട്ടി ഉൽപ്പെടെ മറ്റ് നാല് പേർക്ക് കൂടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരാതി ലഭിച്ചാൽ ഉടൻ തന്നെ വരനായ അരുൺകുമാറിനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കൽ, മനപ്പൂർവ്വം അല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.