മലപ്പുറത്ത് കൊലക്കേസ് പ്രതി മരിച്ചനിലയില്‍. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെയായ സൗജത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാമുകനെ വിഷയം കഴിച്ച നിലയിലും കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്ബിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്
സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ബഷീര്‍ വിദേശത്തേക്ക് മുങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികള്‍.