പാമ്പാടിയിൽ അപകടം വിളിച്ചോതി വട്ടമലപ്പടി വളവ് കഴിഞ്ഞ ഒരാഴ്ച്ചക്കിടിയിൽ നടന്നത് രണ്ട് അപകടങ്ങൾ


✍️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടിയിൽ അപകടം വിളിച്ചോതി വട്ടമലപ്പടി വളവ് കഴിഞ്ഞ ഒരാഴ്ച്ചക്കിടിയിൽ നടന്നത് രണ്ട് അപകടങ്ങളാണ് കൊടും വളവും കാഴ്ച്ചയെ മറക്കുന്ന കുറ്റിച്ചെടികളുമാണ് അപകടത്തിന് കാരണം കൂടാതെ
 അനധികൃതമായി റോഡിനോട് ചേർന്ന് ഉള്ള വാഹന പാർക്കിംഗും അപകടം വിളിച്ചു വരുത്തുന്നു റോഡിന് ഒരു വശം കാട്കയറി കാഴ്ച്ച മറക്കുന്നതിനാൽ എതിരെ വരുന്ന വാഹനം തൊട്ട്
 അടുത്തെത്തിയാൽ മാത്രമെ വാഹനം ഓടിക്കുന്നവർക്ക് ദൃശ്യമാകൂ ,കാടുകൾ ഉടനടി വെട്ടിത്തെളിക്കുകയും അനധികൃത പാർക്കിംഗ് നിയന്ത്രിക്കുകയും ചെയ്താൽ അപകടം ഒരു പരിധി വരെ ഒഴിവാക്കാമെന്ന് നാട്ടുകാരും വ്യാപാരികളും പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു അതേ സമയം ടാറിംഗ് റോഡുമായി  ഉയർന്ന് നിൽക്കുന്നതും റോഡിന് ഇരുവശവും കാട് പിടിച്ച് കിടക്കുന്നതും നാട്ടുകാർ ശ്രദ്ധയിൽ പെടുത്തി
Previous Post Next Post