തിരുവനന്തപുരം.:പാർട്ടിയോടുള്ള കൂറ് പ്രകടിപ്പിക്കുന്നതിനായി അമിതാവേശം കാണിച്ചു സിപിഎം ജില്ലാ സെക്രട്ടറി ക്ക് കത്തയച്ച മേയർ പീടിച്ചത് പുലീവാൽ.
തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായി.
ഒഴിവുകളിൽ സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാനുള്ള ഭാഗമായാണ് കത്ത് എഴുതിയതെന്നാണ് വ്യക്തമായിരിക്കുന്നത്. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്.
മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത്. ഉദ്യോഗാർത്ഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കത്തിൽ അഭ്യർത്ഥിക്കുന്നു.
അതേസമയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം