യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് കബളിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

 നെടുമ്പാശ്ശേരി : യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് കബളിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

ആന്ധ്രാപ്രദേശ് തെലുങ്കാന മരിയാമ്പൂർ മുഹമ്മദ് ഷാദുൽ (25), ഈസ്റ്റ് ഗോദാവരി, കോശവദാസുപാളയം, സുരേഷ് (25) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

മുപ്പത്താറ് വയസുള്ള പഞ്ചാബ് സ്വദേശിനിയേയാണ് ഇവർ കബളിപ്പിച്ച് വിദേശത്ത് എത്തിച്ചത്. 

അറുപതി നായിരം രൂപ വാങ്ങി സംഘം 
അമൃത് സർ വിമാനത്താവളത്തിൽ നിന്ന് മസ്കറ്റ് വഴി കുവൈത്തിൽ എത്തിക്കുകയാണുണ്ടായത്. 

വിസിറ്റിംഗ് വിസയിലാണ് കൊണ്ടുപോയത്. 
വീട്ടു ജോലി എന്നാണ് പറഞ്ഞിരുന്നത്. അവിടെ പല വീടുകളിൽ ദാസ്യവേല ചെയ്യിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് നെടുമ്പാശേരി എയർപോർട്ട് വഴി നാട്ടിലെത്തുകയായിരുന്നു. 

ഇവരെ തട്ടിക്കൊണ്ട് പോകാൻ പ്രതികൾ എയർപോർട്ടിൽ എത്തിയപ്പോഴാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.
Previous Post Next Post