തീർത്ഥാടക വാഹനം സ്കൂട്ടറിൽ ഇടിച്ച് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മരിച്ചു



 എരുമേലി : മുക്കൂട്ടുതറയിൽ തീർത്ഥാടക വാഹനം ഇടിച്ച് കണമല സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ മരിച്ചു.

 മുട്ടപ്പള്ളി മലമ്പാറയ്ക്കൽ തമ്പി എം എം ആണ് മരിച്ചത്.മുൻ വില്ലേജോഫീസ് ജീവനക്കാരനും, കണമല സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. 

മുക്കൂട്ടുതറ മാറിടം കവല ഇറക്കത്തിൽ വച്ച് തമ്പി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിൽ തീർത്ഥാടകരുടെ കാറിടിച്ചാണ് അപകടമുണ്ടായത്.
Previous Post Next Post