പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സി പി എം അംഗം അബ്ദുൽ അമീറിനെതിരെ ആണ് അയൽവാസി സിസിടിവി ക്യാമറ തകർക്കാൻ ശ്രമിച്ചതിന് കേസ് നൽകിയത്.
വീട്ടുമുറ്റത്ത് വീണ് സംഭവിച്ച പരിക്ക്, അജ്ഞാതർ ആക്രമിച്ചപ്പോൾ പറ്റിയതാണെന്നാണ് സി പി എം അംഗം അബ്ദുൾ അമീർ പോലീസിൽ പരാതി നൽകിയത്. അബ്ദുൽ അമീറിൻ്റെ പരാതിയിൽ മണ്ണാർക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. മൂന്നുപേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് അമീർ പോലീസിന് നൽകിയ മൊഴി.
രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ സാധിച്ചില്ലെന്നും അമീർ പറഞ്ഞു. എന്നാൽ അമീറിൻ്റെ കോടതിപ്പടിയിലെ വീട്ടിലെത്തി പോലീസ് പരിശോധിച്ചു. അപ്പോഴാണ്, അയൽവാസിയായ സത്താറിൻ്റെ വീട്ടിലെ സിസിടിവി ശ്രദ്ധിച്ചത്. ഇതോടെ സിസിടിവിയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അപ്പോഴാണ് രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീണതാണെന്ന് വ്യക്തമായത്.
മൊഴി വ്യാജമാണെന്ന് മനയിലായതോടെ പോലീസ് കേസും അവസാനിപ്പിച്ചു. സംഭവം വാർത്തയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് കേസിൽ സാക്ഷിയായ ഈ ക്യാമറയാണ് കഴിഞ്ഞ ദിവസം തകർത്തത്. കൂടാതെ സക്കീറിന്റെ വീടിന്റെ ജനലും തകർത്തിട്ടുണ്ട്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പൂത്തറ സക്കീർ പോലീസിൽ പരാതി നൽകിയത്. അമീർ, സക്കീറിൻ്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യകളിൽ വ്യക്തമാണ്.