പാമ്പാടി ഒൻപതാം മൈലിലിലെ മരണക്കുഴി ഗട്ടർ ! പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഏറ്റെടുത്ത് മുഖ്യധാരാ മാധ്യമങ്ങൾ


✍️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടി ഒൻപതാം മൈലിലിലെ മരണക്കുഴി ഗട്ടർ !  പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഏറ്റെടുത്ത് മുഖ്യധാരാ മാധ്യമങ്ങൾ ഇന്നത്തെ മംഗളം ,മാത്രുഭുമി ,മനോരമ ദിനപത്രങ്ങളിൽ ലീഡിംഗ് വാർത്തയായി 9 ആം മൈലിലെ ഗട്ടർ വാർത്തയായി പാമ്പാടിക്കാരൻ ന്യൂസ് നവംബർ 10 ന്  ഈ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് CPI ലോക്കൽ കമ്മറ്റി പൊതുമരാമത്ത് വകുപ്പിന് പരാതി രേഖാമൂലം നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല ശബരിമല തീർത്ഥാടന സീസൺ തുടങ്ങിയിട്ടും അധികാരികൾ ശ്രദ്ധിച്ചിട്ടില്ല എന്നത് ഗൗരവകരമായ കാര്യമാണ്  
പാമ്പാടി.കൊല്ലം_തേനി ദേശീയപാത 183 ന്റെ ഭാഗമായ കെ.കെ.റോഡ് ഒൻപതാം മൈൽ ഭാഗത്ത് അപകടം നിത്യസംഭവമായി. 20 മീറ്ററോളം ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.ഇതിനോടൊപ്പം റോഡരിക് ഉയർന്നുനിൽക്കുന്നതും അപകടം വർദ്ധിക്കുവാൻ ഇടയാക്കുന്നു.ഇരു ചക്ര വാഹനങ്ങളാണ് ഏറെയും അപകടങ്ങളിൽ പെടുന്നത്.കോട്ടയം ഭാഗത്തു നിന്നു വരുമ്പോൾ റോഡിൻറെ ഇടതു ഭാഗത്താണ് ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.വാഹന മോടിക്കുന്നവർ' അടുത്തുവരുമ്പോഴാണ് റോഡിൻറെ തകർന്ന ഭാഗം ശ്രദ്ധയിൽപെടുന്നത് .പെട്ടന്ന് വലതു വശത്തേക്ക് വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോൾ എതിരേ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സ്ഥിതിയാണ്.ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണാണ് അപകടത്തിൽ പെടുന്നത്.ദേശീയ പാതാ ഉദ്യോഗസ്ഥരും മന്ത്രിമാരും,എം.പി.മാരും ദിനംപ്രതി കടന്നുപോകുന്ന പാതയാണിത്.ഇവർ ഈ ഗട്ടർ കണ്ടിട്ടും കാണാത്തവരേപ്പോലെ കടന്നു പോകുകയാണ്.
കുറെ മാസങ്ങൾക്ക് മുമ്പ് മന്ത്രി വാസവൻറ വാഹനം ഇതിൻ്റെ തൊട്ട് മുകളിൽ വച്ച് കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു സാധാരണ ശബരിമല സീസണു മുൻപായി റോഡുകളിലെ കുഴി അടയ്ക്കാറുണ്ടായിരുന്നു. ഇക്കുറി അതും നടന്നില്ല.ദേശീയ പാത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല ഉടൻ നടപടി ഉണ്ടാകാത്ത പക്ഷം വലിയ അപകടങ്ങൾക്ക് ഇവിടം സാക്ഷിയാകേണ്ടി വരുമെന്ന് പാമ്പാടിക്കാരൻ ന്യൂസ് സൂചിപ്പിക്കുന്നു
Previous Post Next Post