കുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് എയർ ഷോ

✍️ സാജൻ 

കുവൈറ്റ് സിറ്റി; കുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് റെഡ് ആരോസിന്റെ യുദ്ധവിമാനങ്ങൾ. റോയൽ എയർഫോഴ്‌സ് എയ്‌റോബാറ്റിക് ടീം ഫോർ ബ്രിട്ടീഷ് റെഡ് ആരോസിന്റെ യുദ്ധവിമാനങ്ങളാണ് തിങ്കളാഴ്ച കുവൈറ്റിന്റെ ആകാശത്തെ അലങ്കരിച്ചത്. റെഡ് ആരോസിന്റെ എയർ ഷോ കാണാൻ അറേബ്യൻ ഗൾഫ് റോഡിലെ കടൽത്തീരത്ത് ധാരാളം ആളുകളാണ് എത്തിയത്. ഹോക്ക് ജെറ്റുകൾ മറ്റ് വിമാനങ്ങൾ ആകാശത്തുകൂടി പാഞ്ഞുകയറിയത് കാണികൾക്ക് ആവേശമായി. വ്യത്യസ്ത തലങ്ങളിലുള്ള കുവൈറ്റ്-ബ്രിട്ടീഷ് ബന്ധത്തിന്റെ വാർഷികം കൂടിയാണ് ഈ ഷോ അടയാളപ്പെടുത്തിയത്.
Previous Post Next Post