കോഴിക്കോട്: ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോകുന്നതിനിടെ ബൈക്ക് മോഷ്ടാവ് പൊലീസ് കസറ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കല്ലായ് സ്വദേശി മുഹമ്മദ് റിയാസാണ്(23) പൊലീസുകാരെ കബളിപ്പിച്ച് കടന്നു കളഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഹോട്ടലിനടുത്ത് എത്തിയ പൊലീസ് ക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ കൈയ്യിലെ വിലങ്ങ് അഴിച്ചു മാറ്റി. ഇതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്ക് മോഷണക്കേസില്‍ പ്രതിയായ റിയാസിനെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. മാങ്കാവ് പെട്രോള്‍ പമ്പിനടുത്തുവെച്ച് മോഷ്ടിച്ച ബൈക്കടക്കം മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഭക്ഷണം കഴിക്കാന്‍ കൈവിലങ്ങൂരി; ബൈക്ക് മോഷ്ടാവ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
Jowan Madhumala
0