തിരുവനന്തപുരം തുറമുഖ പദ്ധതിയുടെ പേരിൽ വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കുന്നതിന് പിന്നിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്

പ്രതിഷേധക്കാർക്കിടയിൽ പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞു കയറിയെന്നാണ് ഇന്റലിജൻസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്റലിജൻസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ അംഗങ്ങളാണ് പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞു കയറിയിരിക്കുന്നത്. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതും ഇവരാണ്. ഇവർക്ക് പുറമേ ചില തീവ്ര ഇടത് അനുകൂല സംഘടനകളും, ഇസ്ലാമിക സംഘടനകളും പ്രതിഷേധക്കാർക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. വിദേശ ബന്ധമുള്ള വൈദികന്റെ നേതൃത്വത്തിലാണ് കലാപത്തിനായുള്ള ആസൂത്രിതം നടക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് പോലീസുകാരെ ആക്രമിച്ചത്. തുറമുഖ നിർമ്മാണം തടസ്സപ്പെടുത്താൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെ സംഘടിപ്പിച്ച് വലിയ കലാപം ഉണ്ടാക്കാൻ നീക്കം നടത്തുന്നുണ്ട്. അതിനാൽ സുരക്ഷയ്‌ക്ക് പ്രത്യേക പോലീസ് സംഘം രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സമരക്കാർക്കിടയിൽ നുഴഞ്ഞു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കുന്നുണ്ട്. പ്രതിഷേധക്കാരെ പിന്തുണയ്‌ക്കുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശത്തു നിന്നും പണം വരുന്നതായാണ് വിവരം.
Previous Post Next Post