ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യനില മോശം

 സാവോപോളോ : ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരലഹരിയിൽ ലോകം നിറഞ്ഞ് നിൽക്കുമ്പോൾ ബ്രസീൽ ഫുട്ബോൾ ഇതിഹാസം 
പെലെ വീണ്ടും ആശുപത്രിയിൽ.

അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന 82 കാരനായ പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ശരീരത്തില്‍ മുഴുവന്‍ നീര്‍വീക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെലെയെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. 

വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്.
Previous Post Next Post