തിരുവനന്തപുരം : മ്യൂസിയം വളപ്പിലെ ലൈംഗിക അതിക്രമ കേസിലെയും കുറവൻകോണത്തെ വീട് ആക്രമണ കേസിലെയും പ്രതി ഒരാൾ തന്നെ.
പ്രതിയെ യുവതി തിരിച്ചറിഞ്ഞു.
തിരിച്ചറിയൽ പരേഡ് നടത്തിയാണ് സന്തോഷിൻ്റെ പരാക്രമം നേരിട്ട വനിതാ ഡോക്ടർ തിരിച്ചറിഞ്ഞത്.
പോലീസ് ഇയാളെ പ്രതിയായി സ്ഥിരീകരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോൺ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാൾ തന്നെ എന്ന കാര്യം പോലീസിന് വ്യക്തമായത്.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ആണ് മലയിൻകീഴ് സ്വദേശിയായ സന്തോഷ്. വാട്ടർ അതോറിറ്റിയുടെ വാഹനവുമായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കരാർ ജോലിക്കാരനായ ഇയാളെ ഉടൻ പിരിച്ചുവിടാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.