ആലപ്പുഴ: പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്കേറ്റു. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സുനിൽ കുമാർ എന്ന പൊലീസുകാരനാണ് പരിക്ക്.
സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇതേത്തുടർന്നാണ് അപകടമെന്നും പൊലീസ് വ്യക്തമാക്കി.