വാച്ച്‌ യുവര്‍ നെയ്ബര്‍ പദ്ധതിയുമായി കേരളാ പോലീസ്


തിരുവനന്തപുരം:      ’വാച്ച്‌ യുവര്‍ നെയ്ബര്‍’ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്ത് കണ്ടാലും പോലീസിനെ അറിയിക്കണം. റസിഡ‍ന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പൊലീസിന്റെ പുതിയ പദ്ധതി. കൊച്ചിയില്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചത്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.  പോലീസ് സേവനങ്ങള്‍ക്കായി 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബരില്‍ ബന്ധപ്പെട്ടാല്‍ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കും. ഈ സമയം കുറയ്‌ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

Previous Post Next Post