ജിദ്ദയിൽ മ​ല‌​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി





ജിദ്ദ
: സൗ​ദി അ​റേ​ബ്യ​യി​ൽ മ​ല‌​യാ​ളി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
മ​ഞ്ചേ​രി കാ​വ​നൂ​ര്‍ സ്വ​ദേ​ശി പി.​ടി. ഫാ​സി​ല​യാ​ണ് (26) മ​രി​ച്ച​ത്.

ജി​ദ്ദ​യി​ലാ​ണ് ഫാ​സി​ല ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് അ​ന്‍​വ​ര്‍ ഉ​ച്ച​ക്ക് താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ്  ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ ഫാ​സി​ല​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Previous Post Next Post