റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; നിരവധി പേർക്ക് പരുക്ക്


മഹാരാഷ്ട്ര : ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്. അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് വിവരം.പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Previous Post Next Post