ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് പാമ്പിനെ വച്ച് പൂജ നടത്തി ! പാമ്പിൽ പൊത്തിൽ നാക്കിട്ട വിശ്വാസിയുടെ നാക്കിൽ അണലി കൊത്തി ,ആശുപത്രിയിൽ എത്തിച്ച വിശ്വാസിയുടെ നാക്ക് മുറിച്ച് മാറ്റി ജീവൻ രക്ഷിച്ചു

തമിഴ്നാട് / ഈ റോഡ്  : ഒരു മദ്ധ്യവയസ്കൻ. ഏറെ നാളായി ഒരു സ്വപ്നം ഇദ്ദേഹം ആവര്‍ത്തിച്ചുകാണുന്നുവത്രേ. പാമ്പ് കടിക്കുന്നതാണ് സ്വപ്നം. ഇത് പതിവായപ്പോള്‍ പേടിച്ച ഇദ്ദേഹം ഒരു ജ്യോത്സ്യരെ സമീപിച്ചു. ഇതോടെ ജ്യോത്സ്യര്‍ സ്വപ്നത്തില്‍ നിന്ന് രക്ഷ നേടാനായി ഒരു പരിഹാരവും നിര്‍ദേശിച്ചു. പാമ്പിനെ വച്ചുള്ള ഒരു പൂജയാണ് പരിഹാരമായി നിര്‍ദേശിച്ചത്.
പാമ്പിനെ വച്ചുള്ള പൂജയ്ക്കായി ഒരു ക്ഷേത്രവും പൂജാരി തന്നെ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഇദ്ദേഹം ഈ ക്ഷേത്രത്തിലെത്തി. ഇവിടെയെത്തിയപ്പോള്‍ ഇവിടെയുള്ള പൂജാരിയും ജ്യോത്സ്യരുടെ വാദം ശരിവച്ചു. ശേഷം ഇവര്‍ പൂജ നടത്തി. പൂജയ്ക്കൊടുവില്‍ പൂജാരി ഇദ്ദേഹത്തോട് നാവ് പാമ്പിന്‍റെ മടയ്ക്ക് അകത്തേക്ക് നീട്ടാൻ ആവശ്യപ്പെട്ടു. ഇതോടെ മടയ്ക്ക് അകത്തുണ്ടായിരുന്ന അണലി ഇദ്ദേഹത്തിന്‍റെ നാക്കില്‍ കടിച്ചു. വേദന കൊണ്ടും വിഷത്തിന്‍റെ ശക്തി കൊണ്ടും വൈകാതെ തന്നെ ഇദ്ദേഹം ബോധരഹിതനായി വീണു. ഇദ്ദേഹത്തിന്‍റെ ബന്ധുവായ ഒരാളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ വായ മുഴുവൻ രക്തപ്രവാഹമായിരുന്നുവെന്നും നാക്കിലെ കോശങ്ങളിലെല്ലാം വിഷം കയറിയിരുന്നതിനാല്‍ നാക്ക് ആദ്യമേ മുറിച്ചുകളയേണ്ടിവന്നുവെന്നും ഈറോഡ് മനിയൻ മെഡിക്കല്‍ സെന്‍ററിലെ ചീഫ് ഡോക്ടര്‍ ഡെ. എസ് സെന്തില്‍ കുമാരൻ പറയുന്നു. നാക്ക് മുറിച്ചുമാറ്റിയിട്ട് പോലും ഇദ്ദേഹത്തിന്‍റെ ജീവൻ സുരക്ഷിതമാക്കാൻ നാല് ദിവസം തങ്ങള്‍ പാടുപെട്ടുവെന്നും ഡോക്ടര്‍ പറയുന്നു.തമിഴ്നാട്ടിലെ ഈറോഡില്‍ ഗോപിചെട്ടിപ്പാളയം സ്വദേശി ആണിദ്ദേഹം.
അന്ധവിശ്വാസം എത്തരത്തിലാണ് ഒരു മനുഷ്യന്‍റെ ജീവന് തന്നെ ഭീഷണിയാകുന്നതെന്ന് ഈ സംഭവം തീര്‍ച്ചയായും തെളിയിക്കും. ഏറ്റവും നീചമായ രീതികളുമാണ് മിക്കവാറും ഇത്തരത്തിലുള്ള പൂജകളിലും മറ്റും ഇവര്‍ ആശ്രയിക്കുന്നതും. ഈറോഡില്‍ മദ്ധ്യവയസ്കന് സംഭവിച്ച ദുരന്തവും ഇത്തരത്തില്‍ ദാരുണം തന്നെ
Previous Post Next Post