കടുത്തുരുത്തി(കോട്ടയം): വൈക്കത്തഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം സതേണ്‍ റെയില്‍വേ വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷനില്‍ 16301 വേണാട്, 16304 വഞ്ചിനാട്, 16649/50 പരശുറാം എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് 15 മുതല്‍ 18 വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
കൊവിഡ് കാലത്തിനുശേഷം നടക്കുന്ന ആദ്യ അഷ്ടമി ആയതിനാല്‍ ഏറെ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നത് കണക്കിലെടുത്ത് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ് യൂസേഴ്‌സ് ഫോറം, വൈക്കം മഹാദേവ ക്ഷേത്രോപദേശക സമിതി, ആപ്പാഞ്ചിറ പൗരസമിതി, ബിജെപി വൈക്കം, കടുത്തുരുത്തി മണ്ഡലം കമ്മറ്റികള്‍ ബിജെപി ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിനും, അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണനും നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍് സതേണ്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇപ്പോള്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ട്രെയിന്‍ നമ്പര്‍ വിവരണം സമയം എന്ന ക്രമത്തില്‍:
16650 നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ് 09:50, 16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് 14:32, 16301 ഷൊര്‍ണ്ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് 18:13, 16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 21:30