വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല… പകരം ധനമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്കാണ് പരിപാടി. മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് തരൂരിന്റെ ഓഫീസ് അറിയിക്കുന്നത്. സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്
Previous Post Next Post