മൂന്നാർ: ആറ് വയസുകാരിയെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി. ഈ വിവരം അറിയിച്ച കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിച്ചുവെന്ന് കുട്ടി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത ആളാണ് കുട്ടിയുടെ മാതൃസഹോദരൻ. ഇയാളാണ് ആറ് വയസുകാരിയെ പീഡിപ്പിച്ചത്. എന്നാൽ ഈ വിവരം പുറത്തുപറഞ്ഞതോടെ അമ്മ ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ ദേഹത്ത് വയ്‌ക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് അമ്മയ്‌ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത മാതൃസഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കും.
അമ്മാവൻ പീഡിപ്പിച്ചുവെന്ന് പരാതി പറഞ്ഞ ആറ് വയസുകാരിയെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചു,പ്രായപൂർത്തിയാകാത്ത ആളാണ് കുട്ടിയുടെ മാതൃസഹോദരൻ,നാട്ടുകാർ പറഞ്ഞറിഞ്ഞതിനെ തുടർന്ന് കേസ്
Jowan Madhumala
0