റോഡ് മാർഗം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരു വ്യക്തി ! ഒരു കോടി രൂപയോളം ചിലവ് ! ! ലഖ്‌വീന്ദറിന്റെ കൗതുകകരമായ യാത്ര ഇങ്ങനെ



53 ദിവസം റോഡ് മാർഗം മുഖേന ഏകദേശം 22000 കിലോമീറ്റർ താണ്ടി,1 കോടി രൂപ ചിലവിലാണ് യാത്ര നടത്തിയത്. ഇത് ലഖ്‌വീന്ദറിന്റെ കഥയാണ്.

ടൊയോട്ട ടകോമയിൽ 22,000 കിലോമീറ്ററിലധികം സഞ്ചരിച്ച അദ്ദേഹം 53 ദിവസങ്ങൾ കൊണ്ട് യുഎസ്എയിൽ നിന്ന് ജലന്ധറിലേക്ക് റോഡ് മാർഗം യാത്ര ചെയ്തു. കാറിൽ യാത്ര ചെയ്യാൻ പലർക്കും താല്പര്യം ഉണ്ടെങ്കിൽ പോലും പലപ്പോഴും പല തടസങ്ങളും അതിന് മുൻപിൽ ഉണ്ടാവാറുണ്ട്. അതിനെ എല്ലാം അതിജീവിച്ചാണ് ലഖ്‌വീന്ദർ യാത്ര ആരംഭിച്ചത്. വിസ, പെർമിറ്റ് ഇങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.

ഇത്തരത്തിലുള്ള യാത്രകൾ ശാരീരികമായും സാമ്പത്തികമായും വളരെ ബുദ്ധിമുട്ടുള്ളതുമാണ്. ഇവ ഏറ്റെടുക്കാൻ ഇച്ഛാശക്തിയും കഴിവും അനിവാര്യമാണ്. പുതിയതും വ്യത്യസ്‌തവുമായ എന്തെങ്കിലും പരീക്ഷിക്കാനുള്ള ശ്രമത്തിൽ, യു‌എസ്‌എയിൽ നിന്ന് ഇന്ത്യയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘റൈഡ് ആൻഡ് ഡ്രൈവ്’ എന്ന യൂട്യൂബ് വീഡിയോയിൽ അദ്ദേഹത്തിന്റെ മുഴുവൻ യാത്രയുടെയും ഒരു രത്ന ചുരുക്കം പറയുന്നുണ്ട്.
Previous Post Next Post