വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടുകാര്‍ എത്തുമെന്നറിഞ്ഞതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി'; ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി


പയ്യന്നൂര്‍: വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടുകാര്‍ എത്തുമെന്നറിഞ്ഞതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞ ബന്ധുക്കള്‍ പിന്തുടര്‍ന്ന് പിടികൂടി*

പ്രൊഫഷനല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് കാമുകനായ കോട്ടയം സ്വദേശിക്കൊപ്പം മംഗ്ളൂറിലെ സ്ഥാപനത്തില്‍ നിന്നും മുങ്ങിയത്. സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പയ്യന്നൂരില്‍വെച്ച്‌ ഇരുവരേയും പിടികൂടിയത്.
ആളെ തിരിച്ചറിയാതിരിക്കാന്‍ വേഷം മാറി പയ്യന്നൂര്‍ നഗരത്തില്‍ കറങ്ങുന്നതിനിടയിലാണ് ഇവര്‍ പെരുമ്ബയില്‍ വെച്ച്‌ ബന്ധുക്കളുടെ പിടിയിലായതെന്നാണ് വിവരം. പിടിവലി നടന്നെങ്കിലും പിടിവാശി വിട്ട് യുവതി കാസര്‍കോട്ടെ വീട്ടിലേക്ക്  ബന്ധുക്കള്‍ക്കൊപ്പം തിരിച്ചുപോയി.


Previous Post Next Post