സ്വപ്നം പൂവണിഞ്ഞു, മലയാളി നെഞ്ചിലേറ്റിയ ഗായിക നഞ്ചിയമ്മയ്ക്ക് ഇനി സ്വന്തമായി വീട്

 പാലക്കാട് : മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് ഇനി സ്വന്തമായി വീട്. ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മ താമസിച്ചിരുന്നത്.

 തനിക്ക് ലഭിച്ച അവാർഡുകള്‍ പോലും സൂക്ഷിക്കാൻ കഴിയാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

നഞ്ചിയമ്മയുടെ ഈ ദയനീയ അവസ്ഥ അറിഞ്ഞ ഫിലോകാലിയ ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം നിര്‍മ്മിച്ച് നൽകിയത്.

 മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം നഞ്ചിയമ്മയ്ക്ക് കൈമാറിയിരുന്നു.

 അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന’ എന്ന ഗാനം എഴുതി ആലപിച്ചതോടെയാണ് പാലക്കാട് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചയമ്മയെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്.

 ജീവിതത്തിൽ പ്രതീക്ഷിക്കാതെ 
ലഭിച്ച പുതിയ സന്തോഷത്തെക്കുറിച്ച് ചോദിക്കുമ്പോൾ നഞ്ചിയമ്മയുടെ മുഖം നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയാൽ പ്രസന്നമായി.
Previous Post Next Post