പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി'; ഉമ്മൻ ചാണ്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായതായി മകൻ

ജർമനിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ പൂർത്തിയായെന്ന് മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അപ്പയ്ക്ക് പൂർണ വിശ്രമം നിർദ്ദേശിച്ച പ്രാർത്ഥനകൾക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'അപ്പയുടെ ലേസർ ശാസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി'. ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയത്. മകൻ ചാണ്ടി ഉമ്മനും അദ്ദേഹത്തോടൊപ്പമുണ്ട്
Previous Post Next Post