അടൂരിൽ യുവതിയുടെ നഗ്നത പകര്‍ത്തി....... ദേവി സ്കാനിങ് സെന്ററിനെതിരെ മുമ്പും ആരോഗ്യവകുപ്പിന് പരാതി



പത്തനംതിട്ട: അടൂരിൽ സ്കാനിങ് സെന്ററിൽ സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയ സംഭവത്തിൽ ദേവി സ്താനിങ് സെന്റിനെതിരെ നേരത്തെയും ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിരുന്നു. ദേവി സ്കാനിങ് സെന്ർ നടത്തിപ്പുകാരും ഡോക്ടര്‍ന്മാരും തമ്മില്‍ ധാരണയെന്ന് ആരോഗ്യ വകുപ്പിന് മുന്‍പും പരാതി ലഭിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ റേഡിയോഗ്രാഫർ കൊല്ലം കടയ്ക്കൽ ചിതറ നടത്തറ നിതീഷ് ഹൗസിൽ അംജിത്തിന്റെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറും. ദേവി സ്‌കാന്‍സ് തിരുവനന്തപുരം ശാഖയിലെ ജീവനക്കാരനായിരുന്നു കടക്കല്‍ സ്വദേശിയായ പ്രതി അംജിത്ത്. അടൂരില്‍ രണ്ട് മാസം മുന്‍പ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഇയാള്‍ സ്ഥലംമാറ്റം ലഭിച്ച് ഇവിടേക്ക് എത്തിയത്. കഴിഞ്ഞദിവസം യുവതിക്ക് ദുരനുഭവം ഉണ്ടായതിന് സമാനമായി മറ്റ് യുവതികളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഡ്യൂട്ടിക് കയറിയാൽ ഉടൻ സ്കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയിൽ ഫോൺ സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇത്തരത്തില്‍ സ്കാനിങ് സെന്റില്‍ എംആർഐ സ്കാനിങ് ചെയ്യുവാനായി എത്തിയ യുവതിയുടെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നു.  യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്. യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അംജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. മുറിക്കുള്ളിലെം തുറന്ന അലമാരയ്ക്കുള്ളിൽ അടുക്കി വെച്ചിരിക്കുന്ന തുണികൾക്കിടയിലാണ് മൊബൈൽ ഫോൺ വെച്ചിരുന്നത്. സമാനമായി മറ്റ് യുവതികളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും മാറ്റാർക്കെങ്കിലും അയക്കാനും സാധ്യതയുള്ളതായി പൊലീസ് കരുതുന്നു. തുടർന്നാണ് മൊബൈൽ ഫോൺ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചത്.

Previous Post Next Post