ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മറ്റി തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം പരിപാടികള്‍ ഡിസിസിയെ അറിയിക്കുന്നതാണ് പതിവ്. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുക്കുന്നത്.അടുത്ത മാസം മൂന്നിന് തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിന്‍റെ ആദ്യ പ്രചാരണ ബോര്‍ഡില്‍ നിന്ന് വി.ഡി.സതീശന്‍റെ ചിത്രം പോലും ഒഴിവാക്കിയെങ്കിലും വിവാദമായതോടെ കൂട്ടിച്ചേര്‍ത്തു.തരൂര്‍ ഒരു വശത്തും സതീശന്‍ മറുവശത്തുമായി നിലയുറപ്പിച്ച് നടത്തുന്ന പുതിയ ഗ്രൂപ്പ് യുദ്ധത്തില്‍ മൗനത്തിലായിരുന്നു നാളുകളായി കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് . എന്നാല്‍ എ ഗ്രൂപ്പിന് മേധാവിത്വമുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി അടുത്ത മാസം മൂന്നിന് ഈരാറ്റുപേട്ടയില്‍ നടത്താന്‍ പോകുന്ന രാഷ്ട്രീയ സമ്മേളനത്തിനായി തയാറാക്കിയ ആദ്യ പ്രചാരണ ബോര്‍ഡിലൂടെ പിന്തുണ തരൂരിന് തന്നെയെന്ന് പ്രഖ്യാപിക്കുകയാണ് ഗ്രൂപ്പ് നേതൃത്വം.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയിയുടെ നേതൃത്വത്തില്‍ തരൂരിനായി സംഘടിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളന പോസ്റ്ററില്‍ കെ.സി.വേണുഗോപാലും, കെ.സുധാകരനും ഉണ്ടെങ്കിലും വി.ഡി.സതീശനില്ല. ആദ്യ പോസ്റ്ററിലെ രാഷ്ട്രീയം വാര്‍ത്തയായതിനു തൊട്ടുപിന്നാലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം സതീശന്റെ ചിത്രം കൂടി വച്ച് പുതിയ പോസ്റ്റര്‍ ഇറക്കി.എ ഗ്രൂപ്പിന്‍റെ കോട്ടയത്തു നിന്നുള്ള മാസ്റ്റര്‍ സ്ട്രൈക്ക് സതീശന്‍ ക്യാമ്ബിനെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. തരൂരിനെ അനുകൂലിക്കാനുള്ള എ ഗ്രൂപ്പ് നീക്കത്തിനു പിന്നില്‍ കൃത്യമായ കൂടിയാലോചനകള്‍ നടന്നിട്ടുണ്ടെന്നും സതീശന്‍ അനുകൂലികള്‍ വിലയിരുത്തുന്നു