എ.എം.ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു എം.പിയുടെ കാലിനു പരുക്കേറ്റു.


ആലപ്പുഴ: ചേർത്തലയിൽ എ.എം.ആരിഫ് എം.പി ഓടിച്ച കാർ അപകടത്തിൽ പെട്ടു. കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിരക്ഷാ സേന പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ദേശിയ പാതയിൽ ചേർത്തല കെ.വി.എം ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. എം.പി. സഞ്ചരിച്ച കാറിൻ്റെ മുൻവശം ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എം.പിയുടെ കാലിനു പരുക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല. അപകടത്തേ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസം ഉണ്ടായി
Previous Post Next Post