തിരുവനന്തപുരം: ഷാരോൺ രാജ് കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ. പോലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ നിർണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. ഇതിനിടയിലാണ് പോലീസ് സീൽ ചെയ്ത പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പോലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പോലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം ഗ്രീഷ്മയെ കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.