അടൂര്‍: സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
എംആര്‍ഐ സ്‌കാനിങ്ങിനായി വസ്ത്രം മാറുമ്പോഴാണ് ജീവനക്കാരനായ അംജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട യുവതി മൊബൈല്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.
അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫറായ കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് പിടികൂടി. മൊബൈൽ പരിശോധിച്ചതിൽ കൂടുതൽ സ്ത്രീകളുടെ ദൃശ്യങ്ങൾ കണ്ടെത്തിയതായ വിവരങ്ങളാണ് പുറത്തു വരുന്നത്.