ബാറിൽ സംഘർഷത്തിൽ ഒരാൾ മരിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു


പത്തനംതിട്ട: ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആൾ മരിച്ചു.
നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബാറിൽ വെച്ച് അടിയുണ്ടായത്. സംഘർഷത്തിന് ശേഷം വീട്ടിലെത്തിയ അജിരാജിനെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുൻപ് ഇയാൾ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post