ഇന്ധന വിലയിൽ കുറവു വരുത്താൻ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; കേന്ദ്ര നീക്കം തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്.


രാജ്യത്ത് ഇന്ധന വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വില കുറയ്ക്കാന്‍ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല.
എന്നാലും വരും ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളില്‍ എങ്കിലും വില കുറവ് പ്രാബല്യത്തില്‍ വന്നേക്കും.
ഇന്ധന വില കുറയുന്നത് രാഷ്ട്രീയ നേട്ടം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.
Previous Post Next Post