തിരുവനന്തപുരത്ത് വീണ്ടും വിഷം നൽകി വധശ്രമം! വെളിപ്പെടുത്തലുമായി കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ഷാരോൺ കൊലപാതക കേസിനു സമാനമായ രീതിയിൽ കൊലപാതക ശ്രമം. പാറശാല സ്വദേശി സുധീർ എന്ന കെഎസ്ആർടിസി ഡ്രൈവർ ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

മുൻ ഭാര്യ ശാന്തിക്കും ഭർത്താവ് മുരുകനുമെതിരെയാണ് സുധീർ പരാതി നൽകിയിരിക്കുന്നത്. മുൻ കാമുകനായ മുരുകന്റെ സഹായത്തോടെ ഹോർലിക്സിൽ തനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. 2018 ജൂലൈയിലാണ് പരാതിയിൽ പറയുന്ന സംഭവം നടക്കുന്നത്.

ഇടയ്ക്കിടെ തലകറക്കം ഉണ്ടായിരുന്നുവെന്നും അന്നൊക്കെ ആശുപത്രിയിൽ പോയി ട്രിപ്പ്‌ ഇട്ട് തിരിച്ചുപോവുകയാണ് ചെയ്തതെന്നും ഒരു ദിവസം ഹോർലിക്സ് ഇട്ട് ചായ കുടിച്ചെന്നും അന്ന് കാര്യമായ ദേഹസ്വസ്ഥ്യം ഉണ്ടായെന്നും സുധീർ പറയുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നെന്നും സുധീർ വ്യക്തമാക്കുന്നുണ്ട്. അന്ന് പരാതി നൽകിയിട്ടും പാറശാല പോലീസ് നടപടി എടുത്തില്ലെന്നാണ് ആരോപണം
Previous Post Next Post